Monday, 1 October 2012

"പെട്രോള്‍"

പുതുഫാഷന്‍ വണ്ടിയില്‍ മൈലേജു കാണില്ല
വല്ല്യേട്ടന്‍ ചൊല്ലിയും കേട്ടില്ലതന്നുഞാന്‍ 
മുതുമൂത്ത നെല്ലിക്ക പോലുള്ളാവാക്കുകള്‍ 
തയമ്പിച്ച കാതുകള്‍  വെറുതെയിന്നോര്‍ത്തുവോ 

ശകടമൊന്നനക്കുവാന്‍  പെട്രോളു തികയില്ല 
ചിരിക്കുമെന്‍ വണ്ടിയെ നിറകണ്ണാല്‍ നോക്കിഞ്ഞാന്‍
ഈലോകം ചുറ്റുവാന്‍  നിന്നെയൊന്നനക്കുവാന്‍
പണയമായ്‌  വയ്ക്കുവാന്‍ നീതന്നെയിന്നുള്ളൂ

അന്നോരോ  ചിന്തകള്‍ നിന്നെയിങ്ങെത്തിച്ചു 
ഉള്ളതില്‍ കേമനും നീയാകാന്‍ ആശിച്ചു 
പാര്‍ക്കിലും ബീച്ചിലും കോളേജിന്‍ മുന്നിലും 
അവളുമായ് കറങ്ങുവാന്‍  നീയൊരു സ്വപ്നമായ്‌ 

ഒരുസെന്‍റ്  ഭൂമിക്കിന്നൊരുലിറ്റര്‍ പെട്രോളോ ! 
പൊട്ടാത്ത പടക്കമായ്‌ നീയിന്നീ മുറ്റത്ത് 
മഴയേറ്റും വേയിലേറ്റും വാടിത്തളരുമ്പോള്‍ 
ചിരിക്കുന്നതിന്നെന്തിനോ ലോണിലാ ബാക്കിയും,,,,      



1 comment:

  1. ഇതിലെ മിക്ക കവിതകളും മുമ്പ് വായിചിട്ടുല്ലതാണല്ലോ... നന്നായിട്ടുണ്ട്.. കൂടുതല്‍ നന്നാക്കാന്‍, പദസമ്പത്ത് നേടാന്‍ പരിശ്രമിക്കുക എപ്പോഴും..അതിനു വായന കൂട്ടുക. നല്ല ഭാവി ഉണ്ട്.. ആശംസകള്‍

    ReplyDelete