Monday, 1 October 2012

"ഓടക്കുഴല്‍ "

ഇന്നലെ ഞാനെന്‍റെ കണ്ണന്‍റെ കയ്യിലെ 
പോന്നോടക്കുഴല്‍ സ്വന്തമാക്കി 
കാലിയെ മേക്കുമ്പോളാകുഴല്‍ വിളി- 
കേള്‍ക്കാനോടിക്കിതച്ചിങ്ങു വന്നു ഞാനും

കരിമുകില്‍ ചേലുള്ള കണ്ണന്‍റെ പാട്ടിനായ്‌ 
ഒരു കുടം വെണ്ണയും കരുതിവച്ചു
കരളില്‍ കവിതയായ്‌ എന്നുമെന്‍ കണ്ണന്‍റെ 
ചുണ്ടിലാ തേനൂറും നാദമാവാന്‍ 

വൃന്ദാവനത്തിലീ രാധതന്‍ തോഴിയായ്‌  
അരികിലായ് ഞാന്‍ നില്‍പ്പൂ കണ്ടില്ലേ കണ്ണാ 
മുരളിയില്‍ ചുംബിക്കും കരിനീലവര്‍ണ്ണാ 
മധുരമായ്‌ വേണു നീ മീട്ടില്ലേ കൃഷ്ണാ

നറുവെണ്ണയുണ്ണാനെന്‍ അരികില്‍ നീ വരുമോ 
മഴവില്ലിന്‍ മോഹമെന്നുള്ളിലും കൃഷ്ണാ 
മുരളിയില്‍ ചുംബിക്കും കരിനീലവര്‍ണ്ണാ 
മധുരമായ്‌ വേണു നീ മീട്ടില്ലേ കൃഷ്ണാ,,,,, 

2 comments:

  1. ചില വാക്കുകള്‍ ഒന്ന് മാറ്റിപിടിച്ചാല്‍ മധുരമായി പാടാന്‍ പറ്റുന്ന രചന.
    ആശംസകള്‍.

    ReplyDelete