മധു നുകരുമീ പൂമ്പാറ്റയും |
തലയാട്ടുമീ തളിര്‍ച്ചില്ലയും |
കുളിര്‍ തെന്നലും പുഴയോരവും |
തളിരായിതെന്‍ നീറും മനസ്സിലും |
നിന്‍ കൈകളില്‍ തല ചായ്ക്കുവാന്‍ |
നിന്‍ കവിളിലൊന്നുമ്മവയ്ക്കുവാന്‍ |
തലോടലില്‍ സ്വയമലിയുവാന്‍ |
നൂറാശയായോടിയെത്തി ഞാന്‍ |
അറിയുന്നു ഞാന്‍ നിന്‍ നിസ്വനം |
അറിയുന്നു ഞാന്‍ നിന്‍ സ്പര്‍ശനം |
തെന്നലില്‍ കിളികൊഞ്ചലായ് |
ഈ സന്ധ്യയില്‍ നീയെത്തുമോ |
വിധി വരച്ചോരീ രേഖയില്‍ |
വീണുപോയ് നൂറാശകള്‍ |
നിന്‍ ഓര്‍മയില്‍ വീണലിയുവാന്‍ |
നിറ
കണ്ണുമായ് ഞാന്‍ ഏകനായ്,,,,, |
ആശംസകൾ
ReplyDeleteവിശാലമായി ചിന്തിക്കുക,
എഴുതാൻ നല്ല കഴിവുണ്ട്
താങ്ക്സ് ഷാജു,,,,
Deleteകവിതയും പടവും ഇഷ്ടപ്പെട്ടു.
ReplyDeleteശ്രീജിത്ത് സതോഷം ഈ പ്രോത്സാഹനത്തിന്,,,
Deleteലളിത സുന്ദര മനോഹര കവിത,
ReplyDeleteഎഴുതാനുള്ള കഴിവ് ഉത്തരാധുനിക കവിതകൾക്ക് വേണ്ടി ഉപയോഗിക്കുക... കാരണം ഇത്തരം കവിതകൾ അമച്വർ കവിതകളായ പോലെ തോന്നി...
അടുത്തതുമായി വീണ്ടും വരിക.
ആളുകൾ കൂടുതൽ ബ്ലോഗിലേക്ക് വരാനുള്ള മാർഗ്ഗം , മറ്റുള്ളവരുടെ ബ്ലോഗിലേക്കും കയറുക എന്നതാണ്... കൊടുക്കൽ വാങ്ങലുകളാണ് ബൂലോകത്ത് സ്നേഹിതാ.
മോഹിയുധീന്‍,,, ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം സമയത്തിനനുസരിച്ച് മറ്റുള്ളവരുടെ ബ്ലോഗ്സും ഞാന്‍ വായിക്കാറുണ്ട്,,, സന്തോഷം ഈ പ്രോത്സാഹനത്തിനും നിര്‍ദ്ദേശത്തിനും,,,
Delete