|
നുരയുന്ന ഗ്ലാസ്സിന്‍റെ ലഹരിയില്‍ മുങ്ങി നീ
കരയുന്നൊരമ്മതന്‍ വാക്കുകള്‍ കേള്‍ക്കാതെ |
ഒരു കുഞ്ഞുപെങ്ങള്‍തന്‍ നോവുകളറിയാതെ |
അലയുന്നതെന്തിനീ വഴിവിട്ട ധൂര്‍ത്തിനായ്
|
|
ബാക്കിയാ
ആയുസ്സില്‍ നിമിഷങ്ങള്‍ മാത്രമേ |
നിന്നിലാ
യവ്വനം തീരുന്ന വേളയില്‍ |
നിന്നിലും
വാര്‍ദ്ധക്യം പിടികള്‍ മുറുക്കുമ്പോള്‍ |
കാണില്ല
മദ്യവും ഉറ്റവര്‍ സ്നേഹവും |
|
ഒരുനല്ല നാളെയും നിന്നിലേക്കെത്തിടും |
മാറുക
നീയൊരു ഇന്നിന്‍റെ പുത്രനായ് |
ഗംഗയില്‍
മുങ്ങിനീ ഇന്നിലേക്കെത്തുമ്പോള്‍ |
കഴുകുക
കണ്ണീരാല്‍ നിന്നമ്മതന്‍ കാലുകള്‍ |
|
ആശകള്‍
ഏറെയും നിന്നിലാണമ്മക്ക് |
നല്‍കു നീ അമ്മക്ക് ബാക്കിനിന്‍ ജീവിതം |
ആ കൈകള്‍
പിടിച്ചു നീ കൂടെ നടക്കുമ്പോള്‍ |
നിശ്ചയം
ഓര്‍ക്കും നീ നിന്‍റെയാ ബാല്യവും...
|
നല്ല കവിത കൃഷ്ണദാസ്..മദ്യപാനം ഒഴിവാക്കപ്പെടേണ്ട ഒരു ദുശ്ശീലം തന്നെ..
ReplyDeleteശ്രീയേട്ടാ,,, ഒരുപാട് സന്തോഷം ഈ വാക്കുകള്‍ക്ക്
Deleteനന്നായി എഴുതിയിട്ടുണ്ട്..വരികളും ആശയവും ഇഷ്ടമായി
ReplyDeleteതാങ്ക്സ് ഡിയര്‍,,,,
DeleteDrink but don't them drink you. എന്നെതോ ഒരു മഹന്‍ പറഞ്ഞതായി ഓര്‍ക്കുന്നു.
ReplyDeleteനല്ല വരികളും ആശയവും.
ശ്രീജിത്ത് ശരിയാണ് മദ്യം നമ്മളെ കുടിക്കുന്ന സമയംവന്നാല്‍ പിന്നെ എല്ലാം തീര്‍ന്നു,,,, ഒരുപാട് സന്തോഷം ഈ വാക്കുകള്‍ക്ക്,,,
Deleteനല്ല ആശയമുള്ള കവിത , ഇനിയും എഴുതുക , ആശംസകള്‍
ReplyDeleteസലിം,, ഒരുപാട് സന്തോഷം ഈ പ്രോത്സാഹനത്തിന്,,,
Deleteനല്ല കവിത
ReplyDeleteതാങ്ക്സ് ഉണ്ണിമായാ,,,,,
Deleteഇന്നത്തെ പരിസ്ഥിതിയില്‍ നല്ലൊരു സന്ദേശമേകുന്ന കവിത.
ReplyDeleteഅനാമികാ,, ഒരുപാട് സന്തോഷം ഈ പ്രോല്‍സാഹനത്തിന്,,,,
DeleteKollaam Ishtaayeee
ReplyDeleteNoushumama
നൌഷുമാമാ.... താങ്ക്സ്,,
Deleteകൃഷ്ണാ ..ആകെ മൊത്തം ലഹരിയും കള്ളും ആണല്ലോ വിഷയങ്ങള്‍......,..മുന്നേ വായിച്ച പോസ്റ്റും ഇതും...ശ്ശെടാ. വീണ്ടും കിക്കായി..
ReplyDeleteപ്രവീണ്‍,,,, ഇത് വായിച്ച് കിക്കാവല്ലേ ഇതില് കിക്കാവാതിരിക്കാനാ പറഞ്ഞേക്കണേ,,,, കേട്ടിട്ടില്ലേ മദ്യപാനം കുടുംബത്തിന് ഹാനീകരം,,
Delete