വേദനിക്കുന്നു എനിക്കെന്‍റെ കാലുകള്‍ |
ചങ്ങലയാല്‍പൂട്ടി നീ നേടിയതിന്നെന്താണ് |
ഭ്രാന്തനെന്നെന്നെ വിളിച്ചു നീ കളിയാക്കി |
ലോകത്തിലാരുണ്ട് ഭ്രാന്തില്ലാ മനുഷ്യരായ് |
ക്രോധവും മോഹവും ഭ്രാന്തിന്‍റെ രൂപങ്ങള്‍ |
നീചമീ ലോകമോ ഭ്രാന്തിന്‍റെ തൊട്ടിലായ് |
ചിലര്‍ക്കത് കാണാം പണമെന്ന രൂപത്തില്‍ |
മറ്റുചിലര്‍ അവര്‍ക്കധികാര രൂപത്തില്‍ |
ആവതില്ലാത്തൊരീ എന്നെ നീ ബന്ധിച്ചു |
മുഴുഭ്രാന്തന്മാര്‍ പുറത്തായ് വിലസുന്നു |
കണ്ടതു കാണാത്ത നിന്‍ കണ്ണില്‍ തിമിരമോ |
ഇരുട്ടറയില്‍ ഞാന്‍ അലറുന്നു തേങ്ങുന്നു |
തരികയൊരവസരം അതെനിക്കായ് മാത്രവും |
കാണിക്കാം ഈ ഞാനും ഭ്രാന്തേറും മനുഷ്യരെ |
വേദനിക്കുന്നു, അഴിച്ചുവിടൂ,, ഞാനല്ല ഭ്രാന്തന്‍ |
യെന്‍യാചന തോന്നുന്നോ നിനക്കിതുമറ്റൊരു ഭ്രാന്തായ് |
Krishnadas,,,,