ആദ്യമെൻ മാനസതാളിൽ തെളിയുന്ന
മുഖമെൻ്റെ ഗുരുവിൻറെയാണെന്നറിഞ്ഞു ഞാൻ
സോദരനായതും സഹപാഠിയായതും
തെറ്റും ശരിയും വേർതിരിപ്പിച്ചതും
ഞാനെന്ന ഗർവ്വിനാൽ ഉണ്ടായ ചിന്തകൾ
ബാലിശമാണെന്നാദ്യം പറഞ്ഞതും
എന്നിലും ഉണ്ടേതോ കഴിവെന്നറിയിച്ചു
ഉൾക്കാഴ്ച തന്നതിൽ മോഹം വളർത്തി നീ
ഇന്നതിൽ പൂവായി സുഗന്ധം പരത്തുകിൽ
നീ എന്ന ഗുരുവിനെ മറക്കുവതെങ്ങിനെ
എന്നിലെ ദൂരം കുറച്ചു നീ കാഴ്ചയിൽ
നിന്നോളം കാഴ്ചകൾ എന്നിലെത്തിച്ചു നീ
ആകുമോ എന്നുറപ്പില്ല എങ്കിലും
ആശയുണ്ടെപ്പൊഴും ഈ ഗുരു ആകുവാൻ