Tuesday 25 September 2012

"കള്ള്"

കൂട്ടരോടൊത്തു കൂട്ടുകൂടുമ്പോ കൂടെനടക്കണം കള്ള്
കള്ള് വാങ്ങാനായ്‌ കാലത്തുതന്നെ കാവല്നില്‍ക്കാനും തല്ല്
കാവല് നില്‍ക്കുമ്പോ കാലില്‍ കിടക്കണ  ചപ്പലിലുണ്ടോരു മുള്ള് 
മുള്ളുവലിച്ചു ഞാന്‍ കാവല് നില്‍ക്കുമ്പോ പിന്നീന്ന് വന്നൊരു തള്ള്

ഹര്‍ത്താലുവന്നാലും കള്ള് കൊച്ചു ജനിച്ചാലും കള്ള്
പട്ടിണി മാറ്റാനും കള്ള് പട്ടിണിയാക്കാനും കള്ള്
പാമ്പ് കണക്കെ റോഡിലിഴയാന്‍ മോന്തി കുടിക്കണം കള്ള്
ചാലില്‍ കുളിക്കാനും നീന്തിക്കളിക്കാനും ഉള്ളില്‍ കിടക്കണം കള്ള്

കള്ളുമടിച്ചങ്ങു വീട്ടില് ചെല്ലുമ്പോ വാതില്‍ക്കല്‍ നില്‍ക്കണ് പെണ്ണ്
പെണ്ണിന്‍ കരച്ചില് കാതില്‍ കയറണേ പിന്നേമടിക്കണം കള്ള്
സുന്ദരനായവന്‍ വാചാലനാവാന്‍ തുള്ളിയടിക്കണം കള്ള്
നാട്ടില് ചെന്നാലും കള്ള് നാടുവിട്ടെന്നാലും കള്ള്

കൂരിരുട്ടത്ത് ഒറ്റക്ക് പോവാന്‍ പേടിതൊണ്ടനടിക്കണം കള്ള്
വെള്ളമടിച്ചവന്‍ പാടണ്കേട്ടാ കൂട്ടരടിക്കും കള്ള്
പാടി നടക്കാനും കള്ള് പാരപണിയാനും കള്ള്
കൂട്ടരോടൊത്തു കൂട്ടുകൂടുമ്പോ കൂടെനടക്കണം കള്ള്,,, ഈ കള്ള്,,,,,,


12 comments:

  1. കള്ളില്ലാതെ എന്ത് ആഘോഷം എന്ന നിലയിലാണ് ഇന്നത്തെ കാര്യങ്ങള്‍. ,...കള്ള് വിശേഷം പറഞ്ഞു കേട്ടപ്പോള്‍ തന്നെ കിക്കായി

    ReplyDelete
    Replies
    1. പ്രവീണ്‍,,, കള്ള്‌ നുമ്മ മലയാളികളുടെ ദേശീയ പാനിയമല്ലേ അതില്ലാതെ നുമ്മക്കെന്ത് ആഘോഷം,,,,

      Delete
  2. കള്ളൂൾപ്പടെയുള്ള ലഹരി പദാർത്ഥങ്ങളേ ഞാൻ വെറുക്കുന്നു..
    കവിത കൊള്ളാം..

    ReplyDelete
    Replies
    1. നവാസ്‌,,, ഞാനും കള്ള്‌ കണ്ടിട്ടേ ഉള്ളുട്ടോ കുടിച്ചിട്ടില്ല,,,, കാവിലമ്മേ പൊറുക്കണേ,,,,,

      Delete
  3. കവിത എന്നതിനേക്കാള്‍ നാടന്‍ പാട്ട് പോലെ തോന്നി.കുഞ്ഞുനാളില്‍ തറവാട്ടില്‍ കൊയ്തും മെതിയും ഉണ്ടാകുമ്പോള്‍ പണിക്കാര്‍ ഇതുപോലുള്ള പാട്ടുകള്‍ ഈണത്തില്‍ പാടുന്നത് കേട്ടിടുണ്ട് .നല്ല രസമായിരുന്നു അത്.ലഹരി അല്ലാത്ത പുതിയ വിഷയങ്ങളില്‍ ഉള്ള കവിതകള്‍ പോരട്ടെട്ടാ.

    ReplyDelete
    Replies
    1. അനാമികാ,,,, പറഞ്ഞത് വളരെ ശരിയാ നാട്ടിന്‍പുറങ്ങളില്‍ ഇത്തരം പാട്ടുകള്‍ക്ക് ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല പണ്ട്,,, ഹാ ഇതും അന്യം നിന്ന് പോയ്കൊണ്ടിരിക്കുന്ന ഒരു കലാരൂപത്തില്‍ പെടുത്താം ലെ,,,,,

      Delete
  4. മദ്യപാനം ആരോഗ്യത്തിനു ഹാനികരം ട്ടാ ...

    ReplyDelete
    Replies
    1. മദ്യപാനം ആരോഗ്യത്തിന് ഹാനീകരം പക്ഷെ മനസ്സിന് സന്തോഷം,,,

      Delete
  5. ഭയങ്കരാ...
    സൂപ്പറാട്ടൊ

    ReplyDelete
    Replies
    1. അജിത്‌ ചേട്ടോ,,,,ഈ പ്രോത്സാഹനത്തിന് താങ്ക്സ്ണ്ട് ട്ടാ,,

      Delete